KOYILANDY DIARY.COM

The Perfect News Portal

കൊടക്കാട്ടുംമുറി ദൈവത്തും കാവ് പരദേവത ക്ഷേത്രോത്സവത്തിന് കൊടിയേറി

.
കൊയിലാണ്ടി: കൊടക്കാട്ടുംമുറി ദൈവത്തും കാവ് പരദേവത ക്ഷേത്രോത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച രാവിലെ തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് കുബേരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് കൊടിയേറ്റം നടന്നത്. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ചുറ്റുവിളക്ക്. 20-ന് കാലിക്കറ്റ് യുവ ഇവൻ്റ്സിൻ്റെ മ്യൂസിക്കൽ നൈറ്റ്.
21-ന് ഇളനീരാട്ടം, എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബിജു നമ്പൂതിരി, അനന്തു നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചാക്ഷര നാമയജ്ഞം, രാത്രി കാവുതീണ്ടൽ, തിറയാട്ടങ്ങൾ. 22-ന് ഇളനീർക്കുല വരവുകൾ, ഗുളികന് ഗുരുതി തർപ്പണം, മുൻതിരി തെളിയിക്കൽ, തിറയാട്ടങ്ങൾ, കനലാട്ടം. 23 – ന് പുലർച്ചെ ഗണപതിയാട്ടം, പൊട്ടൻ ദൈവത്തിന്റെ തിറ, കരിമരുന്ന് പ്രയോഗം, വാളകം കൂടൽ എന്നിവയോടെ ഉത്സവം സമാപിക്കും.
Share news