KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി

.
കൊയിലാണ്ടി: തിരുവങ്ങൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി അഭിലാഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്. ശനിയാഴ്ച വില്ലെഴുന്നള്ളിപ്പ് മഹോത്സവം. രാവിലെ 5 മണിക്ക് പള്ളിയുണർത്തൽ. 5.30ന് മഹാഗണപതിഹോമം, ഉച്ചക്ക് 2 മണിക്ക് ശീവേലി എഴുന്നള്ളിപ്പ്, വൈകുന്നേരം 6.30ന് ദീപാരാധന, താലപ്പൊലി എഴുന്നള്ളിപ്പോടുകൂടി രാത്രി 10 മണിക്ക് തായമ്പക, പുലർച്ചെ 2 മണിക്ക് വില്ലെഴുന്നള്ളിപ്പ്.
Share news