KOYILANDY DIARY.COM

The Perfect News Portal

‘വയനാട് ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു’; മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അത് കേന്ദ്ര സംഘത്തിനും മനസ്സിലായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘവുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘രാജ്യത്ത് തന്നെ സമാനതകളില്ലാത്ത ദുരന്തമെന്ന് ബോധ്യപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തെയും പരിഗണിക്കണമെന്ന കാര്യം അവരോട് ആവശ്യപ്പെട്ടു. ഇപ്പോൾ ഉണ്ടായ പ്രകമ്പനവും കേന്ദ്ര സംഘത്തെ അറിയിച്ചു എന്നും മന്ത്രി പറഞ്ഞു. രാവിലെ 10 മണിക്ക് കലക്ടറേറ്റിൽ വെച്ചായിരുന്നു ചർച്ച നടത്തിയത്. ഹെലികോപ്റ്റർ മാർഗമാണ് സംഘം വയനാട്ടിലെത്തിയത്.

Share news