KOYILANDY DIARY.COM

The Perfect News Portal

ആർ.എസ്.പി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ സജി ഡി ആനന്ദ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ആർ.എസ്.പി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ സംസ്ഥാന കമ്മറ്റി അംഗം സജി ഡി ആനന്ദ് ഉദ്ഘാടനം ചെയ്തു. പൊളിച്ചു മാറ്റണമെന്ന് സർട്ടിഫൈ ചെയ്ത് നൽകിയ ആശുപത്രി കെട്ടിടം പൊളിച്ചു മാറ്റാതിരിക്കുകയും അതേ കെട്ടിടം പൊളിഞ്ഞ് വീണ് ഒരു സ്ത്രീ മരിക്കാനിടയാകുകയും ചെയ്ത സാഹചര്യത്തിൽ ഇതിന് ഉത്തരവാദിയായ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പേരിൽ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് സജി ഡി ആനന്ദ് ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ഇ.കെ. എം റഫീഖ് അധ്യക്ഷത വഹിച്ചു.

R Y F സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ. കെ. ഉണ്ണികൃഷ്ണൻ, എം.എം. ശ്രീധരൻ, ടി.കെ. അബ്ദുള്ള കോയ, എടച്ചേരി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർ സംസാരിച്ചു. ധർണ്ണ സമരത്തിന് സജിനി ഇടപ്പളളി, വൻസൻ തുളിപ്പ്, ലിബീഷ് അരിക്കുളം തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി സി.കെ. ഗിരീശൻ മാസ്റ്റർ സ്വാഗതവും ബാബു പാലാഴി നന്ദിയും പറഞ്ഞു.
Share news