വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽപ്രവേശനോത്സവം ശ്രദ്ധേയമായി

ചിങ്ങപുരം: വന്മുകം – എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടത്തി.വാർഡ് മെമ്പർ ടി.എം. രജുല ഉദ്ഘാടനം ചെയ്തു. പ്രശസ്ത മജീഷ്യൻ കെ.കെ. കടത്തനാട് മാജിക് ഷോ അവതരിപ്പിച്ചു. മുൻ പ്രധാനാധ്യാപകൻ വീക്കുറ്റിയിൽ രവി നവാഗതർക്ക് ഉപഹാര സമർപ്പണം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, അശ്വതി വിശ്വൻ, ഇസ്മയിൽ കാട്ടിൽ എന്നിവർ സംസാരിച്ചു.
