KOYILANDY DIARY.COM

The Perfect News Portal

”ഒരു വട്ടം കൂടി” കൃഷിക്കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണച്ചന്തയുടെ സമാപനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

കൊയിലാണ്ടി: ഓണച്ചന്തയുടെ സമാപനം വിവിധ പരിപാടികളോേടെ ആഘോഷിച്ചു. ചിങ്ങപുരം – സി.കെ.ജി. മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ (CKGMHSS) പൂർവ്വ വിദ്യാർത്ഥിക്കൂട്ടായ്മയായ ”ഒരു വട്ടം കൂടി” കൃഷിക്കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണച്ചന്തയുടെ സമാപനം വിവിധ കലാപരിപാടികളോടെ തിരുവോണ നാളിൽ നടന്നു. മൂടാടി ഗ്രാമപഞ്ചായത്തംഗം എ.കെ. മോഹനൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ മൂടാടി കൃഷി ഓഫീസർ ഫൗസിയ, സാമൂഹ്യ പ്രവർത്തകനായ ബാലൻ അമ്പാടി എന്നിവർ മുഖ്യാതിഥികളായി.
ചന്തയോടനുബന്ധിച്ച പൂക്കള മത്സരത്തിൽ വിജയികളായവർക്ക് കൃഷി ഓഫീസർ ഫൗസിയ സമ്മാനങ്ങൾ വിതരണം ചെയ്തു. വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ അവാർഡിന് അർഹനായ പൂർവ്വ വിദ്യാർത്ഥിയും കൂട്ടായ്മയുടെ മുൻ ഗ്ലോബൽ കമ്മിറ്റി അംഗവുമായ എ.കെ. ലിബീഷിനെ അമ്പാടി ബാലൻ പൊന്നാടയണിയിച്ച് ആദരിച്ചു. ശ്രീനിവാസൻ കുനിയിൽ,  രവി നവരാഗ്, സി.പി. പ്രകാശൻ എന്നിവർ സംസാരിച്ചു. ഗഫൂർ സ്വാഗതവും കെ.ടി. വത്സൻ നന്ദിയും പറഞ്ഞു.
Share news