കിണറ്റിലകപ്പെട്ട നായയെ രക്ഷപ്പെടുത്തി
ഇരിങ്ങൽ: കിണറ്റിലകപ്പെട്ട നായയെ രക്ഷപ്പെടുത്തി. തച്ചൻകുന്നിലെ പൊട്ടക്കിണറ്റിൽ വീണ തെരുവ് നായയെയാണ് ഫ്രണ്ട്സ് തച്ചൻകുന്നിലെ പ്രവർത്തകർ രക്ഷപ്പെടുത്തിയത്. ഫൈസൽ, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രിയോടെ കിണറ്റിലകപ്പെട്ട നായയെ രക്ഷപ്പെടുത്തിയത്.

നായയെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് വാട്സാപ്പിൽ സന്ദേശം കണ്ട ഉടനെതന്നെ ഫ്രണ്ട്സിന്റെ പ്രവർത്തകർ ആവശ്യമായ മുൻകരുതലോടെ നായയെ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത ഫ്രണ്ട്സ് തച്ചൻകുന്നിലെ പ്രവർത്തകരെ നാട്ടുകാർ അഭിനന്ദിച്ചു.
