KOYILANDY DIARY.COM

The Perfect News Portal

എൽഡിഎഫ് ചേമഞ്ചേരി വികസന മുന്നേറ്റ ജാഥ കാട്ടിലപീടികയിൽ സമാപിച്ചു

കൊയിലാണ്ടി: എൽഡിഎഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വികസന മുന്നേറ്റ ജാഥകൾ കാട്ടിലപീടികയിൽ സമാപിച്ചു. രാവിലെ ഒന്നാം വാർഡിലെ ജോളി പരിസരത്ത് നിന്ന് ആരംഭിച്ച പടിഞ്ഞാറൻ ജാഥ സിപിഐഎം ഏരിയാ കമ്മിറ്റി അംഗം പി. സത്യൻ ഉദ്ഘാടനം ചെയ്തു. ജാഥയുടെ ലീഡർ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജും പി അജീഷ് ഡെപ്യൂട്ടി ലീഡറും സതി കിഴക്കെയിൽ ജാഥാ പൈലറ്റും പി സി സതീഷ് ചന്ദ്രൻ മാനേജരുമായിരുന്നു.
രണ്ടാം വാർഡിലെ അഭിലാഷ് കോർണറിൽ വെച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ. രവീന്ദ്രൻ ജാഥാ ലീഡറും, ബാബു കുളൂർ ഡെപ്യൂട്ടി ലീഡറും, എം നൗഫൽ ജാഥാ പൈലറ്റും, ബി പി ബബീഷ് മാനേജരുമായിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അവിണേരി ശങ്കരൻ, കെ ശ്രീനിവാസൻ, എൻ ഉണ്ണി, എം സുരേഷ് കുമാർ, എൻ ബിജീഷ്, സിന്ധു സുരേഷ്, പ്രദീപൻ മാസ്റ്റർ, ശാലിനി ബാലകൃഷ്ണൻ, അശോകൻ കോട്ട്, ബിന്ദു സോമൻ, കെ പി ചന്ദ്രിക, ഇ അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഇരു ജാഥകളും വൈകുന്നേരം കാട്ടിലപീടികയിൽ സമാപിച്ചു.
നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത സമാപന സമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ജെയിക് സി തോമസ് ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് ഇ.കെ അജിത് മാസ്റ്റർ എൽജെഡി നേതാവ് ജെ എൻ പ്രേംഭാസിൽ എന്നിവർ സംസാരിച്ചു. എൻ പി അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ സി ഗണേശൻ സ്വാഗതവും കെ വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Share news