KOYILANDY DIARY

The Perfect News Portal

റോഡുകളുടെ ശോചനീയാവസ്ഥ ബസ്സ് സർവ്വീസ് നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക്

കൊയിലാണ്ടി: റോഡുകളുടെ ശോചനീയാവസ്ഥ ബസ്സ് സർവ്വീസ് നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്കെന്ന് മോട്ടോർ എഞ്ചിനീയറിംങ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. പയ്യോളി അയനിക്കാട്, കൊയിലാണ്ടി, കോഴിക്കോട് – മേപ്പയ്യൂർ  മുത്താമ്പി റോഡുകളുടെ ശോചനീയാവസ്ഥ കാരണം സർവ്വീസ് നടത്താൻ പറ്റാത്ത അവസ്ഥയാണുള്ളത്. ഇതിനെതിരെ ബസ് സർവീസ് നിർത്തിവെച്ച് തൊഴിലാളികൾ അനശ്ചിതകാല സമരം നടത്തുമെന്ന് കൊയിലാണ്ടി ഏരിയാ മോട്ടോർ & എഞ്ചിനീയറിംങ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു നേതാക്കളായ രജീഷ്, പി. ബിജു തുടങ്ങിയവർ അറിയിച്ചു.

ദേശീയ പാതയിൽ പയ്യോളി കോടതി മുതൽ അയനിക്കാട് വരെ റോഡുകൾ പൊട്ടിപൊളിഞ്ഞതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇത് പോലെ തിരുവങ്ങൂർ ഭാഗത്തും റോഡുകൾ പൊളിഞ്ഞത് കാരണം സർവീസ് നടത്താൻ പറ്റുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. റോഡിലെ കുഴികളിൽ വീണ് വാഹനങ്ങൾ കേടുവരുന്നതിനാൽ സർവീസ് നടത്താൻ പറ്റാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറഞ്ഞു. ദിവസങ്ങളിൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ ഗതാഗത കുരുക്കിൽ അകപ്പെടുന്നത്.

Advertisements

ദേശീയപാത നിർമ്മാണത്തിലെ അപാകതയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത വഗാഡ് കമ്പനിയുടെ അനാസ്ഥക്കെതിരെയുള്ള പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാൻ കാരണം. പരിഹാരം കണ്ടില്ലെങ്കിൽ അനശ്ചിതകാല സമരമടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് ഏരിയാ കമ്മിറ്റി നേതാക്കൾ പറഞ്ഞു. സമരത്തിൻ്റെ ഭാഗമായി തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ പ്രസിഡണ്ട്, രജീഷ്, സെക്രട്ടറി പി. ബിജു, വിനീത്, മനീഷ് നേതൃത്വം നൽകി.

Advertisements