മരളൂർ രാമർ വീട്ടിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം10ന് നടക്കും

കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠദിന ഉത്സവം 10ന് നടക്കും. തന്ത്രി തൃക്കുറ്റിശ്ശേരി പതുശ്ശേരി ഇല്ലത്ത്, മൂർഖൻ മഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. കാലത്ത് എട്ടിന് ഗണപതി ഹോമം, ഭഗവതിസേവ, വിശേഷാൽ പൂജകൾ, ഗുളികന് പന്തം തെളിയിക്കൽ എന്നിവ നടക്കും.
