KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കുഞ്ഞികുളങ്ങര ക്ഷേത്രത്തിൽ പാണ്ടിമേളം അരങ്ങേറ്റം നടന്നു

ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവ വേദിയിൽ ക്ഷേത്ര വാദ്യസംഘത്തിലെ വിദ്യാർത്ഥികളുടെ പാണ്ടിമേളം അരങ്ങേറ്റം നടന്നു. ജിതിൻലാൽ ചോയ്യേക്കാട്ടിൻ്റെ ശിക്ഷണത്തിൽ വിദ്യാർത്ഥികളായ സൂര്യദേവ് ടി.എം, ഹരിനന്ദ് ഒ.കെ, കാശിനാഥ് കെ.കെ, ആദിത്യൻ ടി.എം, അദ്വൈത് ജി.കെ, യദുകൃഷ്ണ ജി.കെ, ആദി സജിത് എന്നിവരാണ് അരങ്ങേറ്റം നടത്തിയത്.
സ്വരൻ പയറ്റ് വളപ്പിൽ വലതല പ്രമാണവും വിഷ്ണു മേലൂർ ഇലത്താള പ്രമാണവും ചെയ്തു. കൊമ്പ് ഷാജു കൊരയങ്ങാട്, കുഴൽ ശ്രീഹരി ശരത് പയറ്റു വളപ്പിൽ പ്രമാണമരുളി.
Share news