ജമ്മു കശ്മീരിലെ കത്വവയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ എണ്ണം 5 ആയി

ജമ്മു കശ്മീരിലെ കത്വവയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ എണ്ണം 5 ആയി. ആറ് സൈനികർക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആദ്യം ഗ്രനേഡ് എറിഞ്ഞ് ഭീകരർ പിന്നാലെ വെടിയുതിർക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു.

കത്വവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ സൈനിക സംഘങ്ങൾ തിരിച്ചിട്ടുണ്ട്.

