KOYILANDY DIARY.COM

The Perfect News Portal

കെട്ടിട നികുതി പിഴ ഇല്ലാതെ അടയ്ക്കാനുള്ള സമയം മാർച്ച് 31 വരെ. അവധി ദിവസങ്ങളിലും നികുതി വിഭാഗം പ്രവർത്തിക്കും

കൊയിലാണ്ടി: നഗരസഭയിലെ കെട്ടിട നികുതി പിഴ ഇല്ലാതെ അടയ്ക്കാനുള്ള സമയം മാർച്ച് 31 വരെ മാത്രം. പ്രസ്തുത ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി 2025 മാര്‍ച്ച് 30, 31 പൊതു അവധി ദിവസങ്ങളില്‍ നഗരസഭാ റവന്യൂ വിഭാഗം പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നതാണെന്ന് അറിയിക്കുന്നു.  
.
.
3 വര്‍ഷത്തില്‍ കൂടുതല്‍ നികുതി അടയ്ക്കാനുള്ള കെട്ടിട ഉടമകള്‍ മുമ്പ് നികുതി അടച്ച രശീതിയും കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളും സഹിതം 31/03/2025 നുള്ളില്‍ നഗരസഭ ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്നും അറിയിക്കുന്നു.
Share news