KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയ പരിധി മാർച്ച്‌ 31 വരെ നീട്ടി.

സംസ്ഥാനത്ത് ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയ പരിധി മാർച്ച്‌ 31 വരെ നീട്ടി. തിരുവനന്തപുരം: നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവും സാവകാശം വേണമെന്ന ബസ് ഉടമകളുടെ അഭ്യർത്ഥനയും പരിഗണിച്ചാണ് സമയ പരിധി നീട്ടിയത്.

സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രി ആൻ്റണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28ന് മുൻപ് ക്യാമറകള്‍ ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

Share news