തകർന്ന പെരുവട്ടൂർ – നടേരിക്കടവ് റോഡ് സിപിഐഎം നേതൃത്വത്തിൽ ഗതാഗതയോഗ്യമാക്കി

കൊയിലാണ്ടി: കാൽനട യാത്ര പോലും ദുഷ്കരമായ പെരുവട്ടൂർ – നടേരിക്കടവ് റോഡ് സിപിഐഎം പെരുവട്ടൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അറ്റകുറ്റ പണികൾ നടത്തി ഗതാഗതയോഗ്യമാക്കി. കുഴികളും ചെളിവള്ളം കെട്ടി നിന്ന ഭാഗങ്ങളും ക്വോറിവേസ്റ്റ് ഉപയോഗിച്ച് നികത്തി താൽക്കാലികമായി പരിഹരംകണ്ടെത്തിയിരിക്കുകയാണ്. മുൻ കൗൺസിലർ രമേശന്റെ നേതൃത്വത്തിൽ പതിനഞ്ചോളം സിപിഐഎം പ്രവർത്തകരാണ് റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് താൽക്കാലിക പരിഹാരം കണ്ടെത്തിയത്.
