ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച സിപിഐഎം വികസന മുന്നേറ്റ ജാഥ സമാപിച്ചു

കൊയിലാണ്ടി: സിപിഐഎം നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു. ചേലിയ ആയുർവേദ ഡിസ്പൻസറിക്ക് സമീപം വെച്ച് ആരംഭിച്ച ജാഥ 12 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വൈകീട്ട് കലോപൊയിലിൽ സമാപിച്ചു. സമാപന പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. കെ രാജൻ അധ്യക്ഷത വഹിച്ചു.

വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ അനിൽ പറമ്പത്ത്, ഷീബ മലയിൽ, പി ബാലകൃഷ്ണൻ, പി വേണു, പി വിശ്വൻ, പി സത്യൻ, ബേബി സുന്ദർരാജ്, സി എം രതീഷ്, എ സോമശേഖരൻ, പി വി സോമശേഖരൻ, മധു കിഴക്കയിൽ, ടി വി ഗിരിജ, കെ ഗീതാനന്ദൻ, എ സുരേഷ്, ഇ നാരായണൻ തുടങ്ങിയവർ സംസാരിച്ചു. അനിൽ കുമാർ സ്വാഗതം പറഞ്ഞു.
