ചതുപ്പിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: ചതുപ്പിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. കൊയിലാണ്ടി പുളിയഞ്ചേരി ഷാപ്പിന് സമീപമുള്ള മുണ്ട്യടിത്താഴ വയലിലെ തോട്ടിൽ തോട്ടനാരിക്കുനി രഞ്ജു എന്നയാളുടെ പശു ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടി ചതുപ്പിൽ താഴുകയായിരുന്നു.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന Gr:ASTO പ്രദീപ് കെയുടെ നേതൃത്വത്തിൽ എത്തുകയും Cow ഹോസ് ഉപയോഗിച്ച് പശുവിനെ നാട്ടുകാരുടെയും സഹായത്തോടെ സുരക്ഷിതമായി കരക്കെത്തിക്കുകയും ചെയ്തു. FRO മാരായ ഹേമന്ത് ബി, ഇർഷാദ് പി കെ, ബബീഷ് പി എം, റഷീദ് കെ പി, ഹോം ഗാർഡ് രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
