KOYILANDY DIARY.COM

The Perfect News Portal

“ചേരമാൻ പെരുമാൾകാലത്തെ കേരളം” എന്ന പുസ്തകത്തിന്റെ കവർ ചിത്രം പ്രകാശനം ചെയ്തു

.
കൊയിലാണ്ടി: അശോകൻ ചേമഞ്ചേരിയുടെ ഏഴാമത് ഗ്രന്ഥമായ “ചേരമാൻ പെരുമാൾകാലത്തെ കേരളം” എന്ന പുസ്തകത്തിന്റെ കവർ ചിത്ര പ്രകാശനവും സ്വാഗത സംഘ രൂപീകരണവും പുസ്തകത്തിന് വരിക്കാരെ ചേർക്കലും പാവങ്ങാട് പുത്തൂർ യു പി സ്കൂളിൽ വെച്ച് നടന്നു. കെ. ഭാസ്ക്കരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം റിട്ട. ജഡ്ജി കൃഷ്ണൻ കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
ലോക കേരള സഭാ മെമ്പർ P.K. കബീർ സലാല, മൊകേരി കോളേജ് അസി. പ്രൊഫസർ സഫീറിന് നൽകി കവർ പ്രകാശനം ചെയ്തു. ഇ. എം. പള്ളത്തു കൂടത്തായി പുസ്തക പ്രകാശന സ്വാഗത സംഘ രൂപീകരണ പാനൽ അവതരിപ്പിച്ചു. ഗ്രന്ഥവരിക്കാരെ ചേർക്കൽ കെ. ശ്രീനിവാസൻ (പുകസ ചേമഞ്ചേരി പ്രസിഡണ്ട്) നിർവഹിച്ചു. 
Share news