മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ ഹർജി കോടതി തള്ളി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ ഹർജി കോടതി തള്ളി. കേസ് അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് യദു സമർപ്പിച്ച ഹർജിയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബു തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.

തിരുവനന്തപുരത്ത് വെച്ച് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് കെഎസ്ആർടിസി താത്കാലിക ഡ്രൈവർ യദു മേയറിനോടും കുടുംബത്തിനോടും അപമര്യാദയായി പെരുമാറിയത്. സംഭവം നടന്ന ഉടൻ ആര്യ രാജേന്ദ്രൻ ഗതാഗത മന്ത്രിക്കും പൊലീസിനും പരാതി നൽകിയിരുന്നു.

