KOYILANDY DIARY.COM

The Perfect News Portal

നിപ ബാധിച്ച 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

നിപ ബാധിച്ച 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്. അതേസമയം യുവതിയുടെ ബന്ധുവായ 10 വയസുകാരനെ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാട്ടുകല്‍ സ്വദേശിനിക്ക് നിപ്പ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു.

തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ ആറുവാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണാക്കി. പ്രദേശത്തെ സന്ദര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിപ ബാധിച്ച യുവതിയുടെ വീടിന് സമീപം വവ്വാലിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. നിരവധി തവണ പഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും വവ്വാലിന്റെ ശല്യം പരിഹരിച്ചില്ലെന്ന് നാട്ടുകാരന്‍ പറഞ്ഞു.

 

ആരോഗ്യ വകുപ്പിന്റെ വിദഗ്ധസംഘം വീടിന്റെ പരിസരവും സ്ഥലവും പരിശോധിച്ചു. നിപ ബാധിച്ച യുവതിയുടെ ബന്ധുവായ കുട്ടിക്കും പനി ബാധിച്ചു. 10 വയസ്സുകാരനെ പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisements
Share news