തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പണി പൂർത്തിക്കരിച്ച മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പണി പൂർത്തിക്കരിച്ച മീറ്റിംങ് ഹാളിൻ്റെ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു.
.

.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ജീവാനന്ദൻ, ബിന്ദു സോമൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ടി എം കോയ, ഷീബാ ശ്രീധരൻ, എം പി മൊയ്തീൻ കോയ, ചേഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുൾ ഹാരിസ് ചേമഞ്ചേരി ഗ്രമപഞ്ചായത്തംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, ശബ്ന ഉമ്മാരിയിൽ എന്നിവരും
.

.
വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ മോഹനൻ വീർവീട്ടിൽ, പി കെ പ്രസാദ്, അനിൽ പാണലിൽ, ശങ്കരൻ അവിണേരി, എൻ കെ അനിൽകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ അഭിനിഷ് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ: കെ ജെ ഷീബ നന്ദിയും പറഞ്ഞു.



