KOYILANDY DIARY.COM

The Perfect News Portal

കൊല്ലത്ത് സൈനികൻറെ ദേഹത്ത് പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം

കൊല്ലം കടയ്ക്കലിൽ സൈനികൻറെ ദേഹത്ത് പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം. പരാതി നൽകിയ സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുതുകിൽ പിഎഫ്ഐ എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു. പ്രശസ്‌ത‌നാകാനുള്ള ആഗ്രഹമാണ് ഷൈനിൻറെ വ്യാജ പരാതിക്ക് പിന്നിലെന്ന്‌ സുഹൃത്ത് മൊഴി നൽകി.

ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ടീഷർട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചുവെന്നും സുഹൃത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു. ഷൈൻ മർദിക്കാൻ ആവശ്യപെട്ടുവെങ്കിലും ചെയ്‌തില്ലെന്നും ജോഷിയുടെ മൊഴിയിലുണ്ട്.

 

 

Share news