ടി. കെ. ദിവാകരൻ, ബേബി ജോൺ എന്നിവരുടെ അനുസ്മരണം ആർഎസ് പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു
.
കൊയിലാണ്ടി: ആർഎസ് പി നേതാക്കളായ ടി. കെ. ദിവാകരൻ, ബേബി ജോൺ എന്നിവരുടെ അനുസ്മരണം ആർഎസ് പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. UTUC സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. കെ അബ്ദുള്ള കോയ പരിപാടി ഉദ്ഘാടനം ചെയ്തു. RYF സംസ്ഥാന സമിതിയംഗം എൻ. കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ സി. കെ. ഗിരീശൻ മാസ്റ്റർ അനുസ്മരണ പ്രസംഗം നടത്തി. രാമകൃഷ്ണൻ കെ, ഗണേശൻ പി, സിദ്ധാർത്ഥ് പയ്യോളി എന്നിവർ സംസാരിച്ചു. വത്സൻ തുളിപ്പ് സ്വാഗതവും ജ്യോതിഷ് നന്ദിയും പറഞ്ഞു.
Advertisements




