KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ടൗൺ ഹാളിൽ MES EXPO യുടെ സമാപനം സംഘടിപ്പിച്ചു

കോഴിക്കോട്: എം ഇ എസ്‌ ആർക്കിടെക്ചർ കോളേജ് കോഴിക്കോട് ടൗൺ ഹാളിൽ MES EXPO സംഘടിപ്പിച്ചു. സമാപനചടങ്ങിൽ എം ഇ എസ്‌ ജനറൽ സെക്രട്ടറി കെ കെ കുഞ്ഞുമൊയ്തീൻ ഉൽഘാടനം ചെയ്തു. കോളേജ് ചെയർമാൻ  കെ വി സലീം അധ്യക്ഷത വഹിച്ചു. Dr. എം ഇ എസ്‌ എഞ്ചിനീയറിംഗ് കോളേജുകളുടെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ  അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി.Er. ഹബീബുള്ള സെക്രട്ടറി, എം എം റഷീദ് ട്രഷറർ, എം ഇ എസ്‌ കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളേജ് എന്നിവർ ആശംസകൾ അർപ്പിച്ചു.
.
.
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി (s1-s2, s4, s6,s8)സെമെസ്റ്റർ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും, ഉപഹാരങ്ങളും എം ഇ എസ് സംസ്ഥാന ഫിനാൻസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി ടി സക്കീർ ഹുസൈൻ, എ ടി എം അഷ്‌റഫ്‌ (എം ഇ എസ്‌ സ്‌റ്റേറ്റ് കമ്മിറ്റി മെമ്പർ, സുധീർ (ട്രഷറർ എം ഇ എസ്‌ ഡിസ്ട്രിക്ട് കമ്മിറ്റി), കെ എം ഡി മുഹമ്മദ് (എം ഇ എസ്‌ എഡ്യൂക്കേഷൻ ബോർഡ്‌ സെക്രട്ടറി),
പി.കെ കബീർ സലാല (ലോക  കേരള സഭ അംഗം), നവാസ് കോഴിശ്ശേരി, പി ടി ആസാദ്‌, നാസർ പാലങ്ങാട്, കെ ടി അബൂബക്കർ, എം എച് അഷ്‌റഫ്‌, സാജിത്‌ ടി, റിയാസ് ൻ, എം മുഹമ്മദ്‌ നസീം എന്നിവർ വിതരണം ചെയ്തു. സെക്രട്ടറി വി പി അബ്ദുറഹിമാൻ സ്വാഗതവും കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വിജയ ഞാളൂർ നന്ദിയും പറഞ്ഞു. 
Share news