KOYILANDY DIARY.COM

The Perfect News Portal

കളമശേരിയിൽ സ്ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദർശിച്ചു

കൊച്ചി: എറണാകുളം കളമശേരിയിൽ സ്ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാവിലെ നടന്ന സർവകക്ഷി യോഗത്തിന് ശേഷം കളമളേരിയിലെത്തിയ മുഖ്യമന്ത്രി അപകടം നടന്ന സമ്ര കൺവെൻഷൻ സെൻററാണ് ആ​ദ്യം സന്ദർശിച്ചത്. തുടർന്ന് മുഖ്യമന്ത്രി കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി.

ഡിജിപി അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, വീണാ ജോർജ്, പി രാജീവ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

Share news