KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിലെ ഉരുൾപൊട്ടൽ: സാധ്യമായ എല്ലാ രക്ഷാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് പുലര്‍ച്ചയോടെയാണ് വയനാട്ടില്‍ രണ്ടിടത്തായി ഉരുള്‍പൊട്ടിയത്. ചൂരല്‍മലയില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാന്‍ ഹെലിക്കോപ്ടറടക്കം എത്തിക്കാനാണ് ശ്രമം. മന്ത്രി എ കെ ശശീന്ദ്രന്‍ വയനാട്ടിലേക്ക് തിരിച്ചു. മന്ത്രിമാരായ കെ രാജന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ഉടന്‍ തന്നെ ജില്ലയിലേക്ക് തിരിക്കും. പതിനാറ് പേരാണ് മേപ്പാടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Share news