KOYILANDY DIARY.COM

The Perfect News Portal

അംബാസഡർമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: അംബാസഡർമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അബ്ദുൾ നാസർ ജമാൽ ഹുസൈൻ മുഹമ്മദ് അൽ സാലി, വിയറ്റ്നാം അംബാസഡർ ന്യൂയേൻ താങ്ങ് ഹായ് എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.  കേരള ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.


കേരളവുമായുള്ള ബന്ധവും സൗഹൃദവും മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചാണ് ചർച്ച നടത്തിയത്. ചീഫ് സെക്രട്ടറി വി പി ജോയ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവർ പങ്കെടുത്തു.

Share news