വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. പുലർച്ചെ 3.15 ന് ദുബായ് – തിരുവനന്തപുരം വിമാനത്തിലാണ് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തിയത്. ദുബായ്, സിംഗപൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് സന്ദർശനം നടത്തിയത്.

മെയ് ആറിനാണ് സംസ്ഥാനത്തുനിന്നും യാത്ര തിരിച്ചത്. കുടുംബവുമൊത്തുള്ള സ്വകാര്യ സന്ദർശനമായിരുന്നു. എട്ടു മുതൽ 12 വരെ ഇൻഡോനേഷ്യയിലും 12 മുതൽ 18 വരെ സിംഗപ്പൂരിലും, 19 മുതൽ 21 വരെ ദുബായിലും യാത്ര ചെയ്യാനായിരുന്നു മുഖ്യമന്ത്രി നേരത്തെ തീരുമാനിച്ചത്. എന്നാൽ സിംഗപ്പൂർ സന്ദർശനം ചുരുക്കി 15ന് തന്നെ യുഎഇയിലെത്തിയിരുന്നു.

