മരളൂർ ക്ഷേത്രത്തിൽ ഉപക്ഷേത്രങ്ങളുടെ കുറ്റിയടിക്കൽ കർമ്മം നടന്നു
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നവിധി പ്രകാരം നിർമ്മിക്കുന്ന ഉപക്ഷേത്രങ്ങളുടെ കുറ്റിയടിക്കൽ കർമ്മം വാസ്തു പൂജക്ക് ശേഷം കാരളം കണ്ടി രമേശൻ ആചാരി കുറുവങ്ങാട് നിർവ്വഹിച്ചു. ബ്രഹ്മരക്ഷസ്, നാഗം, ശ്രീകൃഷ്ണൻ എന്നിവക്കാണ് ക്ഷേത്രം നിർമ്മിക്കുന്നത്.
.

.
പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവിനർ കലേക്കാട്ട് രാജമണി , ശിവദാസൻ പനച്ചിക്കുന്ന്, രാഘവൻ പുതിയോട്ടിൽ, രമേശൻ രനിതാലയം, ബാലകൃഷ്ണൻ ചെറൂടി, കെ.ടി. ഗംഗാധരകുറുപ്പ്, കെ. രാമകൃഷ്ണൻ, എടക്കണ്ടി രവീന്ദ്രൻ, ഒ.ടി. ശോഭ, ചിത്ര വേണുഗോപാൽ, എം.ടി. സജിത്ത്, ബിന്ദു, വത്സല കുനിയിൽ, കെ.ടി. സുമതി എന്നിവർ പങ്കെടുത്തു.



