സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തണം
കുന്നമംഗലം: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കുന്നമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം ഇ. വിനോദ് കുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. ബാബുരാജ്, സംസ്ഥാന കമ്മിറ്റി അംഗം പി പ്രബിത, ജില്ലാ ജോ. സെക്രട്ടറിമാരായ കെ പ്രദീപൻ, കെ ഹനീഫ, ജില്ലാ വൈസ് പ്രസിഡണ്ട് ഇ. വിശ്വനാഥൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. പി. മുരളീധരൻ, സി ടി. അബ്ദുൾ ഗഫൂർ, എ ജനാർദനൻ എന്നിവർ സംസാരിച്ചു.

25 അംഗ ഏരിയാ കമ്മിറ്റിയെയും 18 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ടി എ രമേശൻ സ്വാഗതവും വി വിനോദ് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ ഗിരീഷ് കുമാർ (പ്രസിഡണ്ട്), പി കെ. വത്സരാജ്, പി പി. ഷിനിൽ, പി പി സന്തോഷ്, ടി എം. ബിന്ദു, കെ കെ. ജിതിൻ (വൈസ് പ്രസിഡണ്ടുമാർ), കെ കെ. ഗോപൻ (സെക്രട്ടറി), പി രാജൻ, വി. വിനോദ് കുമാർ, ടി. ഷമീന, എം. സുമേഷ്, വി. എസ്. ജിതേഷ് (ജോയിന്റ് സെക്രട്ടറിമാർ), പി ജി അനൂപ് (ട്രഷറർ).
