KOYILANDY DIARY.COM

The Perfect News Portal

പ്രതിഷേധത്തിനുള്ള അവകാശം പോലും കേന്ദ്ര സർക്കാർ ഹനിക്കുന്നു; ഡോ. ജോൺ ബ്രിട്ടാസ് എം പി

പ്രതിഷേധത്തിനുള്ള അവകാശം പോലും കേന്ദ്ര സർക്കാർ ഹനിക്കുന്നുവെന്നു ഡോ. ജോൺ ബ്രിട്ടാസ് എം പി. നിങ്ങളുടെ പ്രശ്നം ഇന്ത്യൻ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്, സർക്കാരിന് നമ്മൾ സുരക്ഷാ ഭീഷണി ആണെന്നാണ് സർക്കാറിന്റെ നിലപാട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യായമായ ആവശ്യങ്ങൾ മുന്നോട്ടുവെക്കുന്നവരെ തടയുന്ന സമീപനമാണ് സർക്കാരിൻ്റേത്.

നമുക്ക് സർക്കാരിൻറെ സഹതാപം വേണ്ട, ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു തരണമെന്നും അദ്ദേഹം പറഞ്ഞു, പെൻഷൻ പരിഷ്കരണ ആവശ്യവുമായി ദേശീയ വികലാംഗ അവകാശ ഫോറം നടത്തുന്ന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടര ലക്ഷം കോടി രൂപയുടെ സഹായം കോർപ്പറേറ്റുകൾക്കായി സർക്കാർ നൽകുന്നു. ന്യായമായ ആവേശങ്ങൾ നിറവേറ്റാൻ രാജ്യസഭയിൽ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Share news