KOYILANDY DIARY.COM

The Perfect News Portal

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം വിളിച്ചുചേർത്ത് കേന്ദ്രസർക്കാർ

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം വിളിച്ചുചേർത്ത് കേന്ദ്രസർക്കാർ. രാവിലെ 11 മണിക്കാണ് സർവകക്ഷിയോഗം. വെള്ളിയാഴ്ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സഹകരണം തേടിയാണ് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു സര്‍വ്വകക്ഷിയോഗം വിളിച്ചത്.

നാളെ മുതല്‍ ഫെബ്രുവരി 13വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷന്‍. ആദ്യ ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരുസഭകളെയും പാര്‍ലമെന്റില്‍ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കേന്ദ്രധനമന്ത്രി സാമ്പത്തിക സര്‍വ്വേ അവതരിപ്പിക്കും. ശനിയാഴ്ചയാണ് മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ്.

 

ഫെബ്രുവരി 3,4 തിയതികളിൽ ചര്‍ച്ചയും ആറിന് മറുപടിയും നല്‍കും. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ നാല് വരെയാണ് ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം സെഷന്‍. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം മുന്നോട്ടുപോകുമ്പോള്‍ നികുതിഘടനയിലടക്കം മാറ്റമുണ്ടാകുമോയെന്നതും നിര്‍ണായകമാണ്.

Advertisements
Share news