KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത്‌ കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. അന്തർ സംസ്ഥാന കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം കണക്കെടുപ്പിന്‌ മുന്നോടിയായി ഏകദേശം 1300 ഉദ്യോഗസ്ഥർക്കും വാച്ചർമാർക്കും പരിശീലനം നൽകി. ഇതുവരെ 17 പരിശീലന പരിപാടി പൂർത്തിയാക്കി. വെള്ളി, ശനി ദിവസങ്ങളിലും കണക്കെടുപ്പ്‌ തുടരും. 

കേരളത്തിലെ 610 ബ്ലോക്കുകളിലാണ്‌ കണക്കെടുപ്പ്‌. ആനമുടി ആനസങ്കേതത്തിൽ 197 ബ്ലോക്കാണ് ഉള്ളത്. നിലമ്പൂർ– -118, പെരിയാർ–- 206, വയനാട്–- 89 ബ്ലോക്കുവീതവും ഉണ്ട്. ഓരോ ബ്ലോക്കിലും കുറഞ്ഞത് മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. 

 

തമിഴ്‌നാട്, കർണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനപരിധിയിലെ വനങ്ങളിലും ഇതേ ദിവസങ്ങളിൽ കണക്കെടുപ്പ്‌ നടക്കും. വ്യാഴാഴ്ച നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ “ബ്ലോക്ക് കൗണ്ട്’ രീതിയിലും വെള്ളിയാഴ്ച പരോക്ഷ കണക്കെടുപ്പായ “ഡങ് കൗണ്ട്’ രീതിയിലും ശനിയാഴ്ച “വാട്ടർഹോൾ/ ഓപ്പൺ ഏരിയ കൗണ്ട്’ രീതിയിലുമാണ് ആനകളുടെ എണ്ണം പരിശോധിക്കുക. ജൂൺ 23ന് കരട് റിപ്പോർട്ടും ജൂലൈ ഒമ്പതിന് അന്തിമ റിപ്പോർട്ടും സമർപ്പിക്കും.

Advertisements