മയ്യഴിയിൽ ആഘോഷ തിരുനാൾ ആരംഭിച്ചു
മയ്യഴി: മയ്യഴിയിൽ ആഘോഷ തിരുനാൾ ആരംഭിച്ചു. സെൻറ് തെരേസ പള്ളി തിരുനാൾ ആഘോഷ ലഹരിയിലേക്ക് മയ്യഴി നഗരം ചുവടു വെക്കുകയാണ്. വിവിധ ഭാഗങ്ങളിൽനിന്ന് തീർത്ഥാടകരുടെ വൻ തോതിലുള്ള പ്രവാഹമാണ് നടന്നു കൊണ്ടിരിക്കുന്നത്. തിരുരൂപവും വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം ശനിയാഴ്ച രാത്രിയാണ്. സുൽത്താൻപേട്ട രൂപത മെത്രാൻ ഡോക്ടർ ആൻറണി പീറ്റർ അബീർ ദിവ്യവലിക്ക് കാർമികത്വം വഹിച്ചു.

ചൂടിക്കോട്ട, ആനവാതുക്കൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ തിരുരൂപത്തിൽ തുളസിമാല ചാർത്തും. തിരികെ ക്ഷേത്രങ്ങൾക്ക് ജമന്തി മാല നൽകും. തിരുനാൾ ദിനമായ ഞായറാഴ്ച ഒന്നു മുതൽ പള്ളിക്ക് മുമ്പിലുള്ള ദേശീയപാതയിൽ ശയന പ്രദക്ഷിണം നടക്കും. കോഴിക്കോട് രൂപതാ മെത്രാൻ റവ. ഡോ. വർഗീസ് ചക്കാലക്കൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കും.



