പാലക്കാട് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു, ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു

പാലക്കാട് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു, ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലക്കാട് നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാർ ലക്കിടി പഞ്ചായത്ത് ഓഫീസിന് സമീപത്തെ യുണൈറ്റഡ് കല്യാണ മണ്ഡപത്തിന് മുൻവശത്ത് എത്തിയപ്പോൾ വാഹനത്തിൻ്റെ അടിയിൽ നിന്നും ചെറിയതോതിൽ തീയും വൻതോതിൽ പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ഡ്രൈവർ വാഹനം ഒരു വശത്തേക്ക് ഒതുക്കി നിർത്തുകയുമായിരുന്നു.
റോഡിൽ ഉണ്ടായിരുന്നവർ സിഗ്നൽ നൽകിയതോടെയായിരുന്നു തീ ഉയരുന്ന കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്. ഡ്രൈവർ സമയോജിതമായി വാഹനത്തിൽ ഉണ്ടായിരുന്ന വരെ ഇറക്കി ദൂരെ മാറി നിന്നടിനാൽ വൻ അപകടമാണ് ഒഴിവായത്. കാറിൽ കുട്ടിയടക്കം മൂന്നു പേരാണ് ഉണ്ടായിരുന്നത്. മൂന്നു പേരും സുരക്ഷിതമായി രക്ഷപ്പെട്ടു.

കോങ്ങാട് നിന്നും ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു. ഒറ്റപ്പാലം പോലീസും സ്ഥലത്തെത്തിയിരുന്നു. കാറിന് തീ പടരാനുള്ള കാരണം വ്യക്തമല്ല. അപകട സമയത്ത് റോഡിൽ നിറയെ വാഹനങ്ങൾ ഉണ്ടായിരുന്നു. സംഭവ സമയത്ത് റോഡിൽ വാഹനങ്ങളുമായി ഉണ്ടായിരുന്നവർ സമയോചിതമായി ഇടപെട്ടതുകൊണ്ട് വലിയ അപകടം ഒഴിഞ്ഞു മാറി.
