KOYILANDY DIARY.COM

The Perfect News Portal

കാർ കൈകാണിച്ചു നിർത്തി മുളകു പൊടി വിതറി അക്രമം. 25 ലക്ഷം രൂപ കവർന്നു

കൊയിലാണ്ടി: കാർ കൈകാണിച്ചു നിർത്തി മുളകു പൊടി വിതറി അക്രമം. 25 ലക്ഷം രൂപ കവർന്നു. കൊയിലാണ്ടി അരിക്കുളം കുരുടി മുക്കിൽ നിന്ന് പർദ്ദയിട്ട ആൾ കാർ കൈ കാണിച്ചു നിർത്തുകയായിരുന്നു. പിന്നീടുള്ള യാത്ര വേളയിൽ കാട്ടിൽ പീടികയിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ മുളക് പൊടി വിതറി അക്രമിച്ച് കൈ പിറകിൽ നിന്ന് കെട്ടിയിട്ട ശേഷം കാറിൽ നിന്ന് 25 ലക്ഷം രൂപയും ATM ഉം കവരുകയായിരുന്നു. 
.
.
ബാങ്കിൽ അടക്കാനുള്ള പണവും ATM ഉം നഷ്ടപ്പെട്ടതായി കാർ ഓടിച്ച പയ്യോളി സ്വദേശിയുടെ പരാതി. വൺ ഇന്ത്യാ എടിഎം. ഫ്രാഞ്ചൈസി ജീവനക്കാരനാണ് യുവാവ്. കാട്ടിൽ പീടികയിൽ റോഡരികിൽ കാറിൽ യുവാവിനെ കെട്ടിയിട്ട നിലയിൽ കാണുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Share news