മൂടാടി പെരുതയിൽ തോട് പുതുക്കി പണിത് നീരൊഴുക്ക് സുഗമമാക്കി
 
        മൂടാടി പെരുതയിൽ തോട് പുതുക്കി പണിത് നീരൊഴുക്ക് സുഗമമാക്കി. ഗ്രാമപഞ്ചായത്തിലെ 13, 14, 16 വാർഡുകളിലൂടെ കടന്ന് പോകുന്ന പെരുതയിൽ തോട് മണ്ണും പാഴ്ചെടികളും നിറഞ്ഞും കൈയേറ്റവും മൂലം വെള്ളം ഒഴുകാതെ നാശത്തിൻ്റ വക്കിലായിരുന്നു. ഗ്രാമപഞ്ചായത്ത് 14 ലക്ഷം രൂപ ചിലവഴിച്ച് തോട് നവീകരണം സാധ്യമാക്കിയതോടെ ഈ ഭാഗത്തെ മഴക്കാല വെള്ളക്കെട്ട് പൂർണമായും പരിഹരിക്കാൻ കഴിഞ്ഞു.

തോടിന് സ്ലാബിട്ടതിനാൽ യാത്ര സൗകര്യവും ഉണ്ടാക്കാൻ കഴിഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ തോട് നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ സുമതി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ. പി.കെ. ബാലൻ എന്നിവർ സംസാരിച്ചു. പി.വി. ഗംഗാധരൻ സ്വഗതവു വി.കെ. കമല നന്ദിയും പറഞ്ഞു.



 
                        

 
                 
                