കൊയിലാണ്ടിയിൽ പോത്തിനെ അജ്ഞാത ജീവി കടിച്ചുകൊന്നു
കൊയിലാണ്ടിയിൽ പോത്തിനെ അജ്ഞാത ജീവി കടിച്ചുകൊന്നു. നഗരസഭ 26-ാം വാർഡിൽ കുറുവങ്ങാട് കണ്ടൽകാടിന് സമീപം പടന്നപ്പുറത്ത് എന്ന സ്ഥലത്താണ് ഒരു വയസ്സു മാത്രം പ്രായമായ പോത്ത് കുട്ടിയെ മാരകമായ രീതിയിൽ പരിക്കേറ്റ് ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പന്തലായനി സ്വദേശി വെള്ളിലാട്ട് മീത്തൽ അഭിഷേകിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പോത്ത്. നായകൾ കൂട്ടംചേർന്ന് അക്രമിച്ചതാണോ എന്ന സംശയിക്കുന്നതായി വെറ്ററിനറി ഡോക്ടർ പറഞ്ഞു.
