KOYILANDY DIARY.COM

The Perfect News Portal

പാര്‍ലമെന്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

പാര്‍ലമെന്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരുസഭകളെയും അഭിസംബോധന ചെയ്യും. തുടര്‍ന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സര്‍വ്വേ അവതരിപ്പിക്കും. ശനിയാഴ്ചയാണ് സമ്പൂർണ ബജറ്റ് അവതരണം. കേന്ദ്ര ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിന്മേലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലും ചര്‍ച്ചകളും മറുപടിയും വരും ദിവസങ്ങളില്‍ ഉണ്ടാകും.

ഫെബ്രുവരി 13വരെയാണ് ബജറ്റ് സമ്മേളനത്തിലെ ആദ്യ സെഷന്‍. ബജറ്റ് സമ്മേളനത്തില്‍ 16 ബില്ലുകള്‍ അവതരിപ്പിക്കുമെന്ന് സര്‍വ്വകക്ഷിയോഗത്തിന് ശേഷം പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വഖഫ് ഭേദഗതി ബില്ലും ഈ സെഷനില്‍ കൊണ്ടുവരാനാണ് നീക്കം

Share news