KOYILANDY DIARY

The Perfect News Portal

വായനാ ദിനത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ നടന്ന പുസ്‌തക പ്രകാശനം വേറിട്ട അനുഭവമായി

പേരാമ്പ്ര: വായനാ ദിനത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ നടന്ന പുസ്‌തക പ്രകാശനം വേറിട്ട അനുഭവമായി. മാധ്യമ പ്രവർത്തകനും കവിയുമായ ശ്രീജിഷ് ചെമ്മരൻ്റെ ബി സി 14 (ബായൻ കാറ്റീനോ 14) നോവലൈറ്റിന്റെ പ്രകാശനമാണ് ശ്രദ്ധേയമായത്. സാമ്പ്രദായിക രീതികളിൽ വ്യത്യസ്തതമായി പതിറ്റാണ്ടുകളായി പേരാമ്പ്രയിലെ തെരുവിൻ്റെ മക്കളായ മൂന്നുപേരാണ് പുസ്‌തക പ്രകാശനം നിർവഹിച്ചത്.
ചെരുപ്പുകുത്തിയായും, പച്ചക്കറി വിൽപ്പനക്കാരനും, ചുമട്ടുതൊഴിലാളിയായും അരനൂറ്റാണ്ടോളം പേരാമ്പ്രയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തോടൊപ്പം സക്രിയമായി പ്രതികരിച്ച് ജീവിതം നയിച്ച ഡയാന ലിസി, വത്സൻ, മുഹമ്മദ് എന്നിവരാണ് പുസ്‌തക പ്രകാശനം നിർവഹിച്ചത്. പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് വെച്ചു നടന്ന ചടങ്ങ് ചിത്രകാരൻമാരായ അഭിലാഷ് തിരുവോത്ത്, സജീവ് കീഴരിയൂർ, ലിതേഷ് കരുണാകരൻ എന്നിവർ ചേർന്ന് പുസ്‌തകം സമർപ്പിച്ചു. പി.കെ പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു.
Advertisements
വി.എ. ബാലകൃഷ്ണൻ പുസ്‌തകം പരിചയപ്പെടുത്തി. പ്രശാന്ത് പാലേരി, കവി പി.ആർ. രതീഷ്, എം.എം. ജിജേഷ് എന്നിവർ സംസാരിച്ചു. ശ്രീജിഷ് ചെമ്മരൻ മറുമൊഴി നൽകി. ധാർവിക റിജേഷ് ഗാനം ആലപിച്ചു. എൻ. എസ്. നിഖിൽ കുമാർ സ്വാഗതവും  എം.രജീഷ് നന്ദിയും പറഞ്ഞു.