KOYILANDY DIARY.COM

The Perfect News Portal

പുസ്തക പ്രകാശനം നാടിൻ്റെ ഉത്സവമായി മാറി

എരവട്ടൂർ – ആക്കൂപ്പറമ്പ് യുവസോദര വായനശാല പ്രസിദ്ധീകരിച്ച വി.എം. ദാമോദരൻ്റെ “ഹൃദയതാളം ” എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം വായനശാല പരിസരത്ത് പ്രദേശവാസികളുടെയും അക്ഷരസ്നേഹികളുടെയും നിറസാന്നിദ്ധ്യത്തിൽ നടന്നു. പ്രശസ്ത കവിയും, നോവലിസ്റ്റും പ്രഭാഷകനുമായ സോമൻ കടലൂർ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ടി. സി. കുഞ്ഞമ്മദിന് പുസ്തകത്തിൻ്റെ ഒരു കോപ്പി കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. 
മുഹമ്മദ് പേരാമ്പ്ര, കെ.സി. ബാബുരാജ്, ലിസി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
ക്ലാരി സുരേഷ്, വി.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. വേദി ധന്യമാക്കിയ ചടങ്ങിന്
വായനശാല സിക്രട്ടറി നന്ദി പറഞ്ഞു. തുടർന്ന് വേദിയിൽ കവിതകളുടെ ദൃശ്യാവിഷ്ക്കാരവും, ഗാനമേളയും അരങ്ങേറി.
Share news