KOYILANDY DIARY.COM

The Perfect News Portal

“കാൽപ്പന്തിനെ പ്രണയിച്ച കാലുകൾ നെഞ്ചിലെ കളിക്കളങ്ങൾ” പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടിയിലെ പഴയകാല ഫുട്ബോളർ കണാരേട്ടന്റെ ഫുട്ബോൾ ജീവിതത്തെ ആസ്പദമാക്കി ജിതിൻ നടുക്കണ്ടി രചിച്ച “കാൽപ്പന്തിനെ പ്രണയിച്ച കാലുകൾ നെഞ്ചിലെ കളിക്കളങ്ങൾ” എന്ന പുസ്തകം കണാരേട്ടന്റെ 80 ജന്മദിനത്തിൽ പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോക്ടർ ഗോപിനാഥ് പ്രകാശനം ചെയ്തു. ചടങ്ങിൽ ഡോക്ടർ മോഹൻലാൽ മുഖ്യാതിഥിയായി. ശശിധരൻ, ജിധിൻ, നിധിൻ, നിഷിജ, സൗമ്യ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Share news