ഓവുചാലില്‍ യുവാവിന്റ മൃതദേഹം കണ്ടെത്തി
കോഴിക്കോട് കണ്ണാടിക്കലില്‍ ഓവുചാലില്‍ യുവാവിന്റ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചതെന്ന് പൊലീസിന് സൂചന ലഭിച്ചു. കണ്ണാടിക്കലില്‍ വായനശാലയ്ക്ക് സമീപം റോഡിനോടു ചേര്‍ന്നുളള ഓടയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപം ഹെല്‍മറ്റും ബൈക്കും കാണാമായിരുന്നു.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് അപകടമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചു.

