അയനിക്കാട് ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

പയ്യോളി: ട്രെയിൻ തട്ടി മരിച്ച ആളുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. ഞായറാഴ്ച രാവിലെയാണ് ഈ ഫോട്ടോയിൽ കാണുന്ന ആൾ അയനിക്കാട് വെച്ച് ട്രെയിൽതട്ടി മരിച്ചത്. ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഇദ്ദേഹം ബ്രൗൺ നിറത്തിലുള്ള കള്ളി ഷർട്ടും പച്ചയിൽ വെള്ള കള്ളികളുള്ള ലുങ്കിയുമാണ് ധരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ പയ്യോളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഫോൺ: 0496 2602034.
