KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ ലോകത്തിനാകെ വഴികാട്ടി: മന്ത്രി അഹമ്മദ് ദേവർകോവിൽ

കൊയിലാണ്ടി: കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നവീനമായ വികസന മാതൃകകൾ രൂപപ്പെടുത്തുന്നതിൽ കുടുംബശ്രീ ലോകത്തിനാകെ വഴികാട്ടിയാവുകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കൊയിലാണ്ടി ഇ.എം.എസ് ടൗൺഹാളിൽ കുടുംബശ്രീ ജില്ലാമിഷൻ സംഘടിപ്പിച്ച “അരങ്ങ് 2023 ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ആവിഷ്കരിച്ച ആയോധന കല പരിശീലനമായ ധീരം കാമ്പയിനിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

സമൂഹം മാനസികമായി പരീക്ഷിണിതമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് അംഗങ്ങളുടെ മാനസികവും സർഗ്ഗപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വിപുലവും സംഘടിതവുമായ ഇത്തരം മേളകൾ അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പല സാമൂഹിക സൂചികകളിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പല മടങ്ങ് മുന്നിലാണ്. ഇതിൽ കുടുംബശ്രീ പ്രസ്ഥാനം വഹിക്കുന്ന പങ്ക് ഏറെ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിലെ രണ്ട് വേദികളിലായാണ് മത്സരം നടക്കുന്നത്. സീനിയർ, ജൂനിയർ തുടങ്ങി 50 ഇനങ്ങളിലായി 600 ഓളം കുടുംബശ്രീ അംഗങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

Advertisements