KOYILANDY DIARY

The Perfect News Portal

പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചുണ്ടായ അപടകടത്തിൽ മരിച്ച മുഹമ്മദ് ഹിയാഷിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

കൊയിലാണ്ടി: പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചുണ്ടായ അപടകടത്തിൽ മരിച്ച വടകര ചോറോട് സ്വദേശികളായ റഷീദിൻ്റെയും സബീലയുടേയും മകൻ മുഹമ്മദ് ഹിയാഷി(2) ൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. വിദേശത്തുള്ള മുഹമ്മദ് ഹിയാഷിൻ്റെ ഉപ്പ റഷീദ് ഇന്ന് രാവിലെ നാട്ടിൽ തിരിച്ചെത്തും. ചോറോട് നിന്ന് അരങ്ങാടത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ പാലക്കുളത്ത് വെച്ച് അപ്രതീക്ഷിതമായി ഉണ്ടായ അപകടം കുടുംബത്തെ ആകെ തളർത്തിയിരിക്കുകയാണ്.
കാറിൻ്റെ ടയർ പഞ്ചറായതിനെ തുടർന്ന് പാലക്കുളത്ത് റോഡരികിലേക്ക് മാറ്റിയിട്ട് ബന്ധുവിനെ വിളിച്ചുവരുത്തി ടയർ പഞ്ചറടക്കുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ ലോറി കാറിനുനേരെ പാഞ്ഞടുത്തത്. മുഹമ്മദ് ഹിയാഷിൻ്റെ ദേഹത്തുകൂടി ലോറി കയറിയറങ്ങിയിരുന്നു. എല്ലാ നിമിഷ നേരംകൊണ്ട് അവസാനിച്ചു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാ രക്ഷാ പ്രവർത്തനം നടത്തിയിരുന്നത്. ലോറി ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റവർ ചികിത്സയിലാണ്. സഹോദരങ്ങൾ: സിഷൻ, ഹൈസ