KOYILANDY DIARY.COM

The Perfect News Portal

നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഛത്തീസ്ഗഡിലെ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പാലോട് കാലൻകാവ് സ്വദേശി വിഷ്ണു, കാണ്‍പൂര്‍ സ്വദേശി ശൈലേന്ദ്ര എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജവാന്മാരുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
ഒന്നര മാസം മുൻപ് നാട്ടിൽ വന്ന് തിരിച്ചു ജോലിക്ക് പോയതാണ് പാലോട് സ്വദേശി വിഷ്ണു. വീട് പണി പൂർത്തിയാക്കി ഗൃഹ പ്രവേശനം നടത്തിയതും ഇക്കഴിഞ്ഞ ഏപ്രിലിലാണ്. ശേഷം ഇളയ കുട്ടിയെ  എഴുത്തിന് ഇരുത്തിനിരുത്തിയാണ് ഛത്തീസ്ഗഡിലേക്ക് വിഷ്ണു മടങ്ങിയത്. സുഗ്മയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ വിഷ്ണു ഓടിച്ച ട്രക്ക് പൊട്ടിതെറിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കാണ്‍പൂര്‍ സ്വദേശി ശൈലേന്ദ്രയും കൊല്ലപ്പെട്ടു. സിആർപിഎഫ് കോബ്രാ യൂണിറ്റിലെ ജവാൻമാരാണ് ഇരുവരും. കമ്പനി എത്തുന്നതിനും 5 കിലോമീറ്റർ മുന്നേ ആണ് സംഭവം. ജവാന്മാരുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
Share news