KOYILANDY DIARY.COM

The Perfect News Portal

കടവന്ത്രയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കടവന്ത്രയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കാട്ടൂർ സ്വദേശി ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്ത് നാലാം തീയതിയാണ് സുഭദ്രയെ കാണാതാകുന്നത്. തുടർന്ന് ആറാം തീയതി മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ എട്ടാം തീയതി സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയതായി കണ്ടെത്തി.

 

 

പിന്നീട് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു താമസിച്ചിരുന്ന ജിതിനാണ് പ്രതി. ജിതിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട സുഭദ്ര. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

Share news