KOYILANDY DIARY

The Perfect News Portal

കൊല്ലം റെയിൽവെ ഗേയ്റ്റിനു സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കൊയിലാണ്ടി: കൊല്ലം റെയിൽവെ ഗേയ്റ്റിനു സമീപം കണ്ടെത്തിയ ജീർണ്ണിച്ച മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം കുന്നത്ത് രതീഷിൻ്റെ (41) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ബന്ധുകൾ തിരിച്ചറിയുകയായിരുന്നു. ടയർ വർക്സ് തൊഴിലാളിയായിരുന്നു കഴിഞ്ഞ 4 ദിവസമായ് രതീഷ് വീടുവിട്ടിറങ്ങിയിട്ട്. വീട്ടുകാർ പോലീസിൽ പരാതി നൽകി കാത്തിരിക്കുകയായിരുന്നു.
പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നു രാവിലെ കൊല്ലം റെയിൽവെ ഗേറ്റ് പരിസരത്തു നിന്ന് ദുർഗന്ധം ശ്രദ്ധയിൽപ്പട്ട പരിസരവാസികൾ നടത്തിയ പരിശോധനയിൽ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസും, റെയിൽവെ പോലീസിനു കീഴിൽ ഉള്ള ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധനകൾക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അച്ചൻ പരേതനായ നാരായണൻ. അമ്മ: ശോഭന. ഭാര്യ: അദിത്യ. മകൾ: ആദിക. സഹോദരൻ: രഞ്ജിത്ത്.