KOYILANDY DIARY.COM

The Perfect News Portal

ബോഡി ബാത്ത് ടേബിൾ നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: ബോഡി ബാത്ത് ടേബിൾ നാടിന് സമർപ്പിച്ചു. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം ഡിവിഷനിലെ പ്രതീക്ഷ കാർഷിക സാംസ്കാരിക വേദിയുടെ സംഭാവനയായി നൽകിയ ബോഡി ബാത്ത് ടേബിൾ കൗൺസിലർ എൻ എസ് വിഷ്ണു നാടിന് സമർപ്പിച്ചു.
മരണാനന്തര ചടങ്ങിലെ പ്രധാന ചടങ്ങുകളിലൊന്നായ മൃതദേഹം ശുദ്ധി ചെയ്യുന്ന കർമ്മങ്ങൾ, മുമ്പ് കാലങ്ങളിലെപ്പോലെ മരക്കട്ടിലിൽ വെച്ച് ശുദ്ധി വരുത്താനുള്ള സാഹചര്യം കുറഞ്ഞ് വരുന്ന കാലഘട്ടത്തിലാണ് പ്രതീക്ഷ ഇത്തരം ഒരു സഹായവുമായി കടന്ന് വന്നത്.
പ്രസിഡണ്ട് മുരളീധരൻ അധ്യഷത വഹിച്ചു. മുൻ കൗൺസിലർ കെ എം ജയ സംസാരിച്ചു. ചടങ്ങിൽ പ്രതീക്ഷയുടെ കുടുംബാംഗങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. ചടങ്ങിൽ പ്രതീക്ഷ സെക്രട്ടറി വിശ്വനാഥൻ സ്വാഗതവും പത്മനാഭൻ  സ്മിതം നന്ദിയും പറഞ്ഞു.
Share news